തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് സുവർണ നേട്ടം

 

*തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് സുവർണ നേട്ടം*

പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിൽ വിദർശ കെ വിനോദിന് സുവർണ നേട്ടം.



കോഴിക്കോട് ജില്ലാ റൈഫിൾ ക്ലബ്ബിലെ അംഗമായ വിദർശ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ  വ്യക്തിഗത വിഭാഗത്തിലും, ടീം വിഭാഗത്തിലും ഗോൾഡ് മെഡൽ കരസ്ഥമാക്കി. 50 മീറ്റർ റൈഫിൾ വിഭാഗം പ്രധാന ഇവന്റ് ആയി പ്രാക്ടീസ് ചെയ്തുവരുന്ന വിദർശക്ക് സ്വന്തമായി എയർ റൈഫിൾ ഇല്ലാത്തതിനെ തുടർന്ന് സുഹൃത്തിന്റെ റൈഫിൾ ഉപയോഗിച്ചാണ് ഈ സുവർണ്ണ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യൻ ടീം കോച്ച് ആയ മനോജ്‌ കുമാറിന്റെ കീഴിലാണ് വിദർശ ഇപ്പോൾ  പരിശീലനം ചെയ്ത് വരുന്നത്. പരിമിതമായ സൗകര്യങ്ങൾ ആണെങ്കിൽ കൂടെയും, 2018 മുതൽ  ഈ കാലയളവ് വരെ കേരളത്തിൽ റൈഫിൾ എല്ലാ  വിഭാഗം മത്സരങ്ങളിലും  ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ  നിലയുറപ്പിക്കാൻ   വിദർശ k വിനോദിന് സാധിച്ചിട്ടുണ്ട്.
2019 ൽ ആസ്സാമിൽ വെച്ചുനടന്ന khelo ഇന്ത്യ യൂത്ത് ഗെയിംസിൽ 50 മീറ്റർ  വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 പെൺകുട്ടികളിൽ  കേരളത്തിനെ പ്രതിനിധീകരിച്ച ഏക താരമാണ് വിദർശ. 2019ഇൽ നടന്ന സൗത്ത് സോൺ ഷൂട്ടിംഗ് ചാംൻഷിപ്പിലും,  കേരള ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും  ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കുകയും, അതേ വർഷത്തെ  കേരള  സ്റ്റേറ്റ് ചാമ്പ്യനും വിദർശതന്നെയായിരുന്നു.
വരാനിരിക്കുന്ന ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ച്ൽ  പ്രാക്ടീസ് ചെയ്തു വരികയാണ് വിദർശ .  കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദ് കെ ഡി.യുടേയും, അനിത വിനോദിൻെറയും മകളാണ് വിദർശ.