എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പെയിന് കൊടിയത്തൂരിൽ തുടക്കമായി.
കൊടിയത്തൂർ ഗ്രാമ ഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സഹായത്തോടെ നടപ്പാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പെയിന് കൊടിയത്തൂരിൽ തുടക്കമായി.
കൊടിയത്തൂർ: കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായുള്ള 'എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പയിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. സർവേ നടപടികളാേടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.നേരത്തെ പഞ്ചായത്ത് തല യോഗം ചേർന്ന് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട 65 ഓളം വളണ്ടിയർമാർക്ക് കില ഫാക്കൽറ്റി ടി.പി അബ്ദുൽ അസീസ്,CDS RP സിന്ധു, CDS ചെയർപേഴ്സൺ ആബിദ,പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് അജ്നാസ് , ഫസറു റാഷിദ് എന്നവർ പരിശീലനത്തിന് നേതൃത്വം നൽകി.
പദ്ധതിയുടെ പഞ്ചായത്ത് തലഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
ഫസൽ കൊടിയത്തൂർ, സി ഡി എസ് ചെയർപേഴ്സൺ ആബിദ ഷാഹുൽ, എന്യൂമറേറ്റർമാരായ ജിസ്മിത,ജിഷ , മറിയംകുട്ടി കണക്കഞ്ചേരി, ഫൗസിയ അബ്ദുള്ള
തുടങ്ങിയവർ സംബന്ധിച്ചു.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിനു (കെ-ഡിസ്ക്) കീഴിൽ നോളജ് എക്കോണമി മിഷൻ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവൽക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നതിനുമായി പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന ക്യാമ്പയിൻ മെയ് 15 വരെ തുടരും.
തദ്ദേശ സ്ഥാപനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, കുടുംബശ്രീ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക.