കുവൈത്ത് ദേശീയ മാധ്യമത്തിൽ താരമായി മലയാളി

 കുവൈത്ത് ദേശീയ മാധ്യമത്തിൽ താരമായി മലയാളി 




ലോക ദേശാടന പക്ഷി ദിനത്തിന്റെ ഭാഗമായി കുവൈറ്റ് ദേശീയ പത്രം അറബ് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത ഈ മലയാളിയെക്കുറിച്ച് ആയിരുന്നു.

 ഇർവിൻ നെല്ലിക്കുന്നേൽ. എന്ന തോട്ടുമുക്കം സ്വദേശി കുറിച്ചായിരുന്നു.


 ഇന്ത്യൻ പക്ഷിനിരീക്ഷണത്തിന്റ കുലപതി ആണ് ഡോക്ടർ സലിം അലി.......... അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കൊണ്ട്  രാജ്യാന്തരതലത്തിൽ പക്ഷി നിരീക്ഷണത്തിൽ തനതായ മുദ്ര പതിപ്പിച്ചി രിക്കുകയാണ് തോട്ടുമുക്കം സ്വദേശി ഇർവിൻ


 


പക്ഷി വൈവിധ്യത്തിൽ ലോകത്തിൽ 91 ആം സ്ഥാനം മാത്രമുള്ള കേരളത്തിന്റെ പകുതി മാത്രം വിസ്തൃതിയുള്ള ചെറിയ രാജ്യമാണ് കുവൈറ്റ് .  കഴിഞ്ഞ 10 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നുന്ന, വർഷങ്ങളായി  കുവൈറ്റിൽ പക്ഷിനിരീക്ഷകരിൽ ആദ്യപത്തിൽ ഒരാളാണ് ഇർവിൻ നെല്ലിക്കുന്നേൽ.



 ഇദ്ദേഹം കുവൈറ്റിൽ നിന്നും ഇത് വരെ 300 ൽ പരം വ്യത്യസ്ത ഇനം പക്ഷികളെ കണ്ടിട്ടുണ്ട്. സ്വദേശികളും വിദേശികളും അടങ്ങുന്ന *കുവൈറ്റ് ബെർഡർസ് ക്ലബ്* എന്ന പക്ഷിനിരീക്ഷണ കൂട്ടായിമയുടെ സ്ഥാപകരിൽ ഒരാളാണ് .  



കഴിഞ്ഞ വർഷം കുവൈറ്റിൽ അപൂർവമായാ പക്ഷിയെ കണ്ടെത്തിയതിനു *കുവൈറ്റ് ഓർണിത്തോളജി കമ്മിറ്റിയുടെ* പ്രശംസ പിടിച്ചു പറ്റിയിരുന്നു . 


 നെല്ലിക്കുന്നേൽ ജോസ് ആനി ദമ്പതികളുടെ പുത്രനാണ്  തോട്ടുമുക്കം സ്വദേശിയായ ഇർവിൻ നെല്ലിക്കുന്നേൽ.


അദ്ദേഹത്തെകുറിച്ചു  ലോക ദേശാടന പക്ഷി ദിനത്തിന്റെ ഭാഗമായി കുവൈറ്റ് ദേശീയ പത്രം അറബ് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയാണ് ചുവടെ