കൊടിയത്തൂർ പഞ്ചായത്ത്--സംരംഭകത്വ ശില്പശാല
*കൊടിയത്തൂർ പഞ്ചായത്ത്--സംരംഭകത്വ ശില്പശാല*
▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
_മെയ് 28 ശനി 10:30 AM_
_പന്നിക്കോട് ഗവ :യു പി സ്കൂൾ_
*ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ* എന്ന കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി, സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ *കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും* *സംസ്ഥാന വാണിജ്യ - വ്യവസായ വകുപ്പിന്റെയും* സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല മെയ് 28 ശനി രാവിലെ 10:30 മണിക്ക് പന്നിക്കോട് ഗവ: യു പി സ്കൂളിൽ വെച്ച് നടത്തുന്നു.
പുതു സംരംഭങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, സംരംഭകത്വ സാധ്യത മേഖലകൾ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംരംഭങ്ങൾക്കാവശ്യമായ വിവിധ തരം ലൈസൻസുകൾ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ,സാമ്പത്തിക സഹായങ്ങൾ, സബ്‌സിഡികൾ, സ്കീമുകൾ എന്നിവയെക്കുറിച് *കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ* ശ്രീ *വിപിൻ ദാസ്* സാർ ക്‌ളാസ്സെടുക്കുന്നതാണ് .
പഞ്ചായത്തിൽ പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലുള്ള സംരഭങ്ങൾ വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർന്നു വരുന്ന ലോൺ,സബ്‌സിഡി, ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.
ശില്പശാലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംരംഭകർക്കാവശ്യമായ മാർഗ നിർദ്ദേശങ്ങൾക്കും കൊടിയത്തൂർ പഞ്ചായത്തിലെ വ്യവസായ വകുപ്പ് പ്രധിനിധിയെ സമീപിക്കാവുന്നതാണ്.
*Ph: 7012 8757 10*