സ്കൂൾ തുറക്കൽ - മുന്നൊരുക്കം നടത്തി.

 സ്കൂൾ തുറക്കൽ - മുന്നൊരുക്കം നടത്തി.

ചുണ്ടത്തു പൊയിൽ: ഗവ.യു.പി.സ്കൂൾ ചുണ്ടത്തുപൊയിലിൽ 2022 - 23 അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്കൂളും പരിസരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സംയുക്ത സഹകരണത്തോടെ ശുചീകരണം നടത്തി.





ഉച്ചഭക്ഷണ പദ്ധതി കൂടുതൽ പോഷക സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷിയും നടത്തി.

ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, PTA പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ , വൈസ് പ്രസിഡന്റ് ശ്രീ. ജിനേഷ് വെള്ളച്ചാലിൽ, ശ്രീ. ഫ്രാൻസിസ് ഉള്ളാട്ടിൽ, അധ്യാപകരായ പുഷ്പറാണി ജോസഫ്, സിബി ജോൺ, ലല്ല സെബാസ്റ്റ്യൻ, അബ്ദുറഹിമാൻ , സ്മിത.കെ, സിനി കൊട്ടാരത്തിൽ, ഷൈല ജോർജ്, ശരീഫ്, ഫാത്തിമ ഷെറിൻ, ഷാഹിന, നസിയ ബീഗം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.