പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പ്രകൃതി പഠന ക്യാമ്പുമായി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ
*പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പ്രകൃതി പഠന ക്യാമ്പുമായി തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ*
💫💫💫💫💫💫💫💫
*തോട്ടുമുക്കം ന്യൂസ്*
*06/05/2022*
https://chat.whatsapp.com/FIRLU8tCud9K5R8Si3pCOW
💫💫💫💫💫💫💫💫
തോട്ടുമുക്കം: കാടിനെയും കാട്ടരുവികളെയും പക്ഷി മൃഗാദികളെയും നേരിട്ട് കാണാൻ അവസരം ഒരുക്കി കൊണ്ട് തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വേനലവധിക്കാലത്ത് മെയ് 24,25 തീയതികളിൽ പാലക്കാട്ടെ വന്യജീവി സങ്കേതത്തിലാണ് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വനത്തിനുള്ളിൽ ഒരു ദിവസം വനപാലകരുടെ സംരക്ഷണത്തിൽ താമസിക്കാനും വന ത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയാനും സാധിക്കുന്ന ക്യാമ്പിൽ വനപാലകരുടെ ക്ലാസുകളും കൾച്ചറൽ പ്രോഗ്രാമുകളും ഉണ്ടാകും. തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിന് ഇതാദ്യമായിട്ടാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
ഇനിയുള്ള എല്ലാ വർഷങ്ങളിലും ഇത്തരത്തിലുള്ള രണ്ടോമൂന്നോ ക്യാമ്പുകൾ ഓരോ വർഷവും സംഘടിപ്പിക്കുമെന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു.
ഇപ്പോൾ 6,7 ക്ലാസുകളിലേക്ക് പാസായ കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
35 പേരടങ്ങുന്ന സംഘമാണ് ഇപ്രാവശ്യത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.
വിവിധ പ്രത്യേകതകൾ നിറഞ്ഞതാണ് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ പ്രകൃതി പഠന ക്യാമ്പ്.
ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരം ആയ കന്നിമരം അവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ് ഉള്ളത്.
തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ആണിത്.
തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്ത് കൂടിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
1973 ൽ സ്ഥാപിതമായ ഈ വന്യജീവിസങ്കേതത്തിൽ ആനകൾ, കാട്ടുപോത്ത്, മ്ലാവ്, വരയാട്,മുതല, കടുവകൾ, പുള്ളിപ്പുലികൾ തുടങ്ങിയ മൃഗങ്ങൾ ഉണ്ട്.
തമിഴ്നാട്ടിലെ പൊള്ളാച്ചി എന്ന നഗരമാണ് ഇതിനോട് അടുത്ത ഏറ്റവും വലിയ പട്ടണം.