ആദിവാസി കോളനിയില്‍ ഊരുകൂട്ടം സംഘടിപ്പിച്ചു*

 *ആദിവാസി കോളനിയില്‍  ഊരുകൂട്ടം സംഘടിപ്പിച്ചു*




കണ്ടംപുലിക്കാവ് ആദിവാസി കോളനിയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഊരുകൂട്ടം


 ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ കണ്ടംപുലിക്കാവ് ആദിവാസി കോളനിയില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഊരുകൂട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി റിയാസ്ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ജനവിഭാഗമായ ആദിവാസികളുള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് ഈ ഭരണ സമിതി മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചോര്‍ന്നൊലിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണി, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, കൃഷി തുടങ്ങിയവക്കാവശ്യമായ തുടര്‍നടപടികള്‍ക്കും ഊരുകൂട്ടത്തില്‍ തീരുമാനമായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യഷിബു, ശിഹാബ് മാട്ടുമുറി, കോമളം തോണിച്ചാല്‍, എസ്റ്റി പ്രമോട്ടര്‍ മാരായ ശ്യാം കിഷോര്‍, സന്ധ്യ, അസി. സെക്രട്ടറി പ്രിന്‍സിയ എന്നിവര്‍ സംബന്ധിച്ചു.