ന്യൂന പക്ഷ നിലപാടുകളിലെ ഇരട്ടതാപ്പ് -ക്രൈസ്തവ യുവത്വം ജാഗ്രത പുലർത്തണം

 ന്യൂന പക്ഷ നിലപാടുകളിലെ ഇരട്ടതാപ്പ് -ക്രൈസ്തവ യുവത്വം ജാഗ്രത പുലർത്തണം





ഫാ.മാത്യു തൂമുളളിൽ

കോടഞ്ചേരി : ന്യൂനപക്ഷ അവകാശങ്ങളിൽ കടന്നുകയറ്റം നടത്തുന്ന മത തീവ്രവാദ വിഭാഗങ്ങളിലെയും ഭരണകൂടങ്ങളുടെയും ഇരട്ടത്താപ്പ് നിലപാടുകളിൽ ക്രൈസ്തവ യുവത്വം ജാഗ്രത പുലർത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ.മാത്യു തൂമുളളിൽ .

കത്തോലിക്ക കോൺഗ്രസ് 104-ാം വാർഷികാഘോഷങ്ങളെ തുടർന്ന് നടന്ന യുവജന സംഗമത്തിലും കത്തോലിക്ക  കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

മയക്കുമരുന്ന് വ്യാപാരത്തിലൂടെയും കള്ളകടത്തിലൂടെയും ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് നമ്മുടെ നാട്ടിൽ അരാജകത്വവും അസമത്വവും സൃഷിക്കാൻ മത തീവ്രവാദ പ്രസ്ഥാനങ്ങൾ ശ്രമിക്കുകയാണ് വിശ്വാസത്തിൽ സംശയങ്ങൾ ജനിപ്പിച്ച് ഇതര മതവിഭാഗങ്ങളിലെ പെൺകളെ തട്ടിയെടുത്ത് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്ന ഇക്കൂട്ടരുടെ നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഉച്ചക്കഞ്ഞിയും ഉടുക്കാൻ മുണ്ടും നല്കി ഇരുട്ടിലാണ് കിടന്നിരുന്ന ഒരു തലമുറയെ മുഴുവൻ അക്ഷരം പഠിപ്പിച്ച് സാമൂഹികവും സാംസ്കാരികവുമായി പുരോഗതിയിലേക്ക് എത്തിച്ച യഥാർത്ഥ നവോദ്ധാനം യാഥാർത്ഥ്യമാക്കിയ ക്രൈസ്തവ സമൂഹത്തെയും സഭാ നേതൃത്വത്തെയും അപമാനിക്കാനും അവമതിക്കാനും വ്യാജനോത്ഥാന പ്രസ്ഥാനക്കാർ നടത്തുന്ന നീക്കങ്ങൾ പൊതു സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

രൂപതയിലെ എല്ലാ ഇടവകകളിലും കത്തോലിക്ക കോൺഗ്രസിന്റെയും യൂത്ത് കൗൺസിലിന്റെയും പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ആദ്ദേഹം സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

രൂപത പ്രസി. ഡോ: ചാക്കോ കാളം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , യൂത്ത് കൗൺസിൽ അംഗങ്ങളായ സാന്റോ തകിടിയേൽ, ജോമോൻ മതിലകത്ത് , ഗ്ലോബൽ പ്രസി. അഡ്വ. ബിജു പറയനിലം, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ട്രഷറർ ജോബി കാക്കശ്ശേരി, ഗ്ലോബൽ സെക്രട്ടറിമാരായ ബെന്നി ആന്റണി, ജോസുകുട്ടി ഒഴുകയിൽ , ബേബി പെരുമാലിൽ, ട്രീസ സബാസ്‌റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.