കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് നേതൃത്വത്തിലേക്ക് തോട്ടുമുക്കം സ്വദേശിയും
*കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് നേതൃത്വത്തിലേക്ക് തോട്ടുമുക്കം സ്വദേശിയും*
തോട്ടുമുക്കം, ചുണ്ടത്തും പൊയിൽ സ്വദേശി ഡിറ്റോ തോമസ്
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിലെ പുതിയ സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചൊവ്വാഴ്ച മുക്കം വ്യാപാരഭവനിൽ നടന്ന കെ.വി.വി.ഇ.എസ്. വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷമാണ് 2022-24 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്.
ഭാരവാഹികൾ
പ്രസിഡൻ്റ്: പി.അലി അക്ബർ, സെക്രട്ടറി അനീസ് ഇൻ്റിമേറ്റ്, ട്രഷറർ: ഡിറ്റോ തോമസ്.
ചാലിയാർ അബ്ദുൾ സലാം, എം.ടി.അസ് ലം, ഹാരിസ് ബാബു, ടി.പി.സാദിഖ് (വൈസ് പ്രസിഡൻ്റുമാർ)
ഷിംജി വാരിയംകണ്ടി, കെ.സി.അഷ്റഫ് ,
ഫൈസൽ മെട്രോ, എം.കെ.ഫൈസൽ (ജോയിൻ്റ് സെക്രട്ടറിമാർ)
40 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
കെ.വി.വി.ഇ.എസ് ജില്ല ജനറൽ സെക്രട്ടറി വി. സുനിൽകുമാറായിരുന്നു വരണാധികാരി. ആകെ പോൾ ചെയ്ത 390 വോട്ടിൽ
പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച അലി അക്ബർ, ബക്കർ കളർ ബലൂൺ എന്നിവർ യഥാക്രമം 331,54 എന്നിങ്ങനെ വോട്ട് നേടി. 5 വോട്ട് അസാധുവായി.
വാർഷിക ജനറൽ ബോഡി യോഗം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡൻ്റ് എം.അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റായിരുന്ന കെ.സി.നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിദ്ധീഖ്, അബ്ദുസലാം എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന പുതിയ ഭരണസമിതിക്കുള്ള അനുമോദന ചടങ്ങിൽ
കെ.വി.വി.ഇ.എസ്. ജില്ല സെക്രട്ടറിമാരായ റഫീഖ് മാളിക, ഇബ്രാഹിം ഹാജി, മനാഫ് കാപ്പാട്, പോൾസൺ അറക്കൽ, എം.ബാബുമോൻ, ജി.ജി.തോമസ്, പി.പ്രേമൻ, ജിൽസ് പെരിഞ്ചേരി ,പി.ജെ.ജോസ്, ഷിംജി വാരിയം കണ്ടി എന്നിവർ സംസാരിച്ചു