താമരശ്ശേരി കോരങ്ങാടിനു സമീപം വാഹന അപകടം നിരവധി പേർക്ക് പരിക്ക്

 താമരശ്ശേരി കോരങ്ങാടിനു സമീപം വാഹന അപകടം നിരവധി പേർക്ക് പരിക്ക്




താമരശ്ശേരി: കോരങ്ങാട് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.

മൂന്നാംതോട് ജങ്ഷന് സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്.





പരുക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ മൂന്നാംതോട് സ്വദേശി ഗംഗാധരന്‍ (70) ബസ് യാത്രക്കാരായ കല്‍പ്പറ്റ സ്വദേശിനീ

ശരീഫ (35) ,ഫാത്തിമ (8) പുതുപ്പാടി സ്വദേശി അബ്ദുറഹ്‌മാന്‍ (38) എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഏതാനും പേര്‍ക്ക് നിസ്സാര പരുക്കേറ്റു.