വർണക്കൂട്ട്‌’ തോട്ടുമുക്കം മേഖല പ്രവർത്തനം തുടങ്ങി

 ‘വർണക്കൂട്ട്‌’

തോട്ടുമുക്കം മേഖല പ്രവർത്തനം തുടങ്ങി 




മുക്കം:  കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട്‌ സംസ്ഥാനത്തുടനീളം നടക്കുന്ന ‘വർണക്കൂട്ടിൻ്റെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മേഖല പരിപാടിക്ക് തുടക്കമായി . സംസ്ഥാനത്തെ അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ നടപ്പാക്കിയിരുന്ന കുമാരി ക്ലബ്ബുകളാണ്‌ വർണക്കൂട്ടുകളായി മാറുന്നത്‌. വനിത–-ശിശു വികസനവകുപ്പ് സൈക്കോസോഷ്യൽ പദ്ധതിപ്രകാരമാണ്‌ സംസ്ഥാനത്താകെ  കുമാരി ക്ലബ്ബുകൾ രൂപീകരിച്ചത്‌. കോവിഡ്‌ അടക്കമുള്ള കാരണങ്ങളാൽ നിർജീവമായിരുന്ന ഇവയെ പുനഃസംഘടിപ്പിച്ച്‌ കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് ജീവിതലക്ഷ്യം ഉണ്ടാക്കുകയുമാണ്‌ ഉദ്ദേശ്യം.  കലാ-കായികവാസനകൾ പ്രോത്സാഹിപ്പിക്കാനും മാനസികപിന്തുണ നൽകാനുതുകുന്നതുമായ പ്രവർത്തനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.  വാർഡ്‌ ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ പരിപാടികൾ നടത്തും.


കൊടിയത്തൂർ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷം വഹിച്ച ചടങ്ങ് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം ടി റിയാസ് ഉത്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് ചെയ്യർപേഴ്സൺ ആയിഷ ചേലപ്പുറത്ത്,സിജി കുറ്റികൊമ്പിൽ, അംഗൻവാടി ടീച്ചർമാരായ ദിവ്യ ഷാലു,ആനിയമ്മ, രജിത തുടങ്ങിയവർ സംബന്ധിച്ചു.സ്കൂൾ കൗൺസിലർ ബിൻസി ക്ലാസിനു നേതൃത്വം നൽകി