കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ സസ്പെന്റ് ചെയ്തു
*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ സസ്പെന്റ് ചെയ്തു*
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലുക്കുന്നത്തിനെ കോൺഗ്രസ്സ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നു .
സഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലുക്കുന്നത്തിനെ കോൺഗ്രസ്സ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നു .
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ബാബു പൊലുകുന്നിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അഡ്വ.പ്രവീണ്‍കുമാര്‍ അറിയിച്ചു.
കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷത്താേളം രൂപ തട്ടിയെടുത്ത കേസിലാണ് ബാബുവിനെ പ്രതി ചേര്‍ത്തിരുന്നത്. ഡിസിസി സെക്രട്ടറി വിനോദ് പടനിലത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.