കൊളക്കാടൻ മിനി യാത്രയായി
*കൊളക്കാടൻ മിനി യാത്രയായി*
* :* നിരവധി പൂരപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടിയ കൊളക്കാടൻ നാസറിൻ്റെ മിനി എന്ന ആന ചരിഞ്ഞു. ഇന്നലെ രാത്രി പഴംപറമ്പിൽ വെച്ച് ഇടിമിന്നലേറ്റാണ് അന യാത്രയായത്. സമീപ പ്രദേശങ്ങളിലെ ഏറ്റവും ആകർഷണമുള്ള ആനകൂടിയായിരുന്നു മിനി. നിരവധി ആളുകൾ ആനയെ കാണാൻ പഴംപറമ്പിൽ എത്തുന്നതും പതിവായിരുന്നു. മാസങ്ങൾക്കു മുന്നെ മിനി ആനയെ സന്ദർശകർ പ്രകോപിപ്പിച്ച സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു. ഏറ്റവും സൗമ്യനായ ആന എന്നാണ് ഉടമ നാസറും നാട്ടുകാരും മിനിയെ കുറിച്ച് പറയാറ്.