പങ്കെടുത്തവർക്കെല്ലാം കമുകിൻ തൈകൾ; മാതൃകയായി കൊടിയത്തൂരിലെ ഗ്രാമ സഭകൾ
പങ്കെടുത്തവർക്കെല്ലാം കമുകിൻ തൈകൾ; മാതൃകയായി കൊടിയത്തൂരിലെ ഗ്രാമ സഭകൾ
2022-2023 വാർഷിക പദ്ധതികളുടെ ഭാഗമായികൊടിയത്തൂർ പഞ്ചായത്ത് ഗ്രാമസഭകൾക്ക് തുടക്കമായി. മികച്ച ജനപങ്കാളിത്തത്തോടെ നടന്ന വാർഡ്, 2, 12 ഗ്രാമസഭകളിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കമുകിൻ തൈകളും വിതരണം ചെയ്ത് വാർഡ് മെമ്പർമാരായ ഷംലൂലത്തും രിഹ് ല മജീദും മാതൃകയായി. വികസന കാഴ്ചപ്പാടോടുകൂടിയുള്ള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ചകളും ഗ്രാമസഭയിൽ നടന്നു.ഗ്രാമ സഭകളിൽ
കമുകിൻ തൈ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
നിരവധി റോഡുകൾ യാഥാർത്ഥ്യമാക്കിയതും പുതിയ റോഡുകൾക്ക് തുടക്കമിട്ടതും അംഗൻവാടി നവീകരണം,
പഞ്ചായത്തിൻ്റെ മാതൃക പദ്ധതിയായകോളനി നവീകരണം അവസാന ഘട്ടത്തിലെത്തിയതും ഗ്രാമസഭയിൽ ചർച്ച ചെയ്തു.കോളനി നവീകരണ പ്രവൃത്തികൾ പ്ലാസ്റ്ററിംഗ്, ഉൾപ്പെടെ പൂർത്തിയായി അവസാന ഘട്ടത്തിലാണ്. കാരക്കുറ്റി മദ്രസ്സയിൽ നടന്ന രണ്ടാം വാർഡ് ഗ്രാമസഭയിൽ ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ സി.പി അസീസ് സ്വാഗതം പറഞ്ഞു.
ചെറുവാടി നുസ്രത്തുദ്ധീൻ മദ്രസ്സിൽ നടന്ന
പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദിവ്യ ഷിബു അധ്യക്ഷയായി. വാർഡ് മെമ്പർ രിഹ് ല മജീദ്,
ബ്ലോക്ക് മെമ്പർ സുഹറ, പഞ്ചായത്തംഗം അബൂബക്കർ എന്നിവർ സംബന്ധിച്ചു. ചെറുവാടി സ്കൂളിലെ ഗ്രൗണ്ട് ഉപയോഗയോഗ്യമാക്കൽ, അംഗൻ വാടി കെട്ടിടം നിർമ്മിക്കൽ,ആഴ്ചചന്ത തുടങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രസിഡന്റ് പറഞ്ഞു.
ചിത്രം: ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് കമുകിൻ തൈകൾ നൽകുന്നു