വൻ ജനകീയ പങ്കാളിത്തത്തോടെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും മാത്രമായുള്ള ഗ്രാമസഭ നടന്നു
*വൻ ജനകീയ പങ്കാളിത്തത്തോടെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും മാത്രമായുള്ള ഗ്രാമസഭ നടന്നു*
2022-2023 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും മാത്രമായി ഗ്രാമസഭ സംഘടിപ്പിച്ചു. ചെറുവാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന വയോജന ഗ്രാമസഭയിലും പന്നിക്കോട് ഗവ: എൽപി സ്കൂളിൽ നടന്ന ഭിന്നശേഷി ഗ്രാമസഭയിലും നിരവധി പേർ പങ്കെടുത്തു.
. സ്വയം തൊഴിൽ സംരഭങ്ങൾക്ക് അടുത്ത പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നെൽകണമെന്നും പകൽ വീട് സംവിധാനം ഉടൻ യാഥാർത്ഥ്യമാക്കണമെന്നുമാണ്
വയോജനങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പ്രധാന ആവശ്യം.
തൊഴിൽ പരിശീലന കേന്ദ്രം, മുച്ചക്ര വാഹനങ്ങൾ, ലാപ്ടോപ്പ്, വിൽ ചെയർ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യണമെന്നും കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും വിനോദയാത്ര കൊണ്ട് പോവണമെന്നും ഭിന്നശേഷി ഗ്രാമസഭയിലും അഭിപ്രായമുയർന്നു. , ഗുണ ഭോക്തൃ ലിസ്റ്റിൽ മുൻഗണന വേണമെന്ന ആവശ്യം ഉയർന്നതായും അത് പരിഗണിക്കാമെന്ന ഉറപ്പ് നൽകിയതായും ഗ്രാമപഞ്ചായത്ത് പ്രസി: ഷംലൂലത്ത് പറഞ്ഞു.
ഗ്രാമസഭകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
വയോജന ഗ്രാമസഭയിൽ
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെർപേഴ്സൺ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ മജീദ് രിഹ് ല, ടി.കെഅബൂബക്കർ, മറിയം കുട്ടി ഹസ്സൻ, ഐ സി ഡി എസ് ഓഫീസർ ലിസ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷി ഗ്രാമസഭയിൽ
ദിവ്യ ഷിബു അധ്യക്ഷയായി.
,വാർഡ്മെമ്പർമാരായ രതീഷ് കളക്കുടിക്കുന, അബ്ദുൽ മജീദ്, കരീം പഴങ്കൽ,ടി കെ അബൂബക്കർ, ഐ.സി.ഡി.എസ് ഓഫീസർ ലിസ എന്നിവർ പങ്കെടുത്തു