കുട്ടികൾക്കും വനിതകൾക്കും മാത്രമായി ഗ്രാമസഭ സംഘടിപ്പിച്ചു

 കുട്ടികളുടേയും വനിതകളുടേയും ഉന്നമനം ലക്ഷ്യം; കൊടിയത്തൂരിൽ കുട്ടികൾക്കും വനിതകൾക്കും മാത്രമായി ഗ്രാമസഭ സംഘടിപ്പിച്ചു


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 2022-2023 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി വനിതകളുടേയും കുട്ടികളുടേയും ഉന്നമനം ലക്ഷ്യമിട്ട് ഗ്രാമസഭ സംഘടിപ്പിച്ചു.നിരവധി പേർ പങ്കെടുത്ത

 ഗ്രാമസഭയിൽ പുതിയ പദ്ധതികളെ കുറിച്ച് ചർച്ചകൾ നടക്കുകയും അഭിപ്രായങ്ങൾ ഉയരുകയും ചെയ്തു. സ്വയം തൊഴിൽ സംരഭങ്ങൾക്ക് അടുത്ത പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് വനിതകളുടെ ഭാഗത്ത് നിന്ന് വന്ന പ്രധാന ആവശ്യം. കുട്ടികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ സംവിധാനമൊരുക്കണമെന്നും കൂടുതൽ കളിസ്ഥലങ്ങൾ ഒരുക്കണമെന്നും കുട്ടികളും ആവശ്യപ്പെട്ടു. ബാലസഭ, വർണ്ണ കൂട്ട് എന്നിവയിലെ  കുട്ടികളും ഗ്രാമസഭയിൽ പങ്കെടുത്തു.

കൊടിയത്തൂർ 

സുന്നി മദ്രസയിൽ നടന്ന ഗ്രാമസഭ 

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു. 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടിറിയാസ് അധ്യക്ഷത വഹിച്ചു.  

മെമ്പർമാരായ അബ്ദുൽകരീം പഴങ്കൾ, മറിയം കുട്ടിഹസൻ, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, ഫസൽ കൊടിയത്തൂർ,  ശിഹാബ് മാട്ടു മുറി, മജീദ് രിഹ്‌ല

അസിസ്റ്റന്റ് സെക്രട്ടറിപ്രിൻസിയ, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ,

സി ഡി എസ് ചെയർപേഴ്സൺ. ആബിദ, എന്നിവർ സംബന്ധിച്ചു.