ഗൂഗിള്‍ പേ മോഡലിൽ യോനോ 2.0; പുതിയ നീക്കവുമായി എസ്.ബി.ഐ.*
*ഗൂഗിള്‍ പേ മോഡലിൽ യോനോ 2.0; പുതിയ നീക്കവുമായി എസ്.ബി.ഐ.*
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ, ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷൻ എത്തുക. എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് മാത്രമാണ് നിലവിൽ യോനോ ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ യോനോ 2.0 ന്റെ സേവനം ലഭിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാകേണ്ടതില്ല.
നിലവിലെ യോനോ ആപ്പിൽ പരിഷ്‌കാരങ്ങൾ വരുത്തിയായിരിക്കും എസ്ബിഐ യോനോ 2.0 അവതരിപ്പിക്കുക. 2019 മാർച്ച് 16നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. . നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.
യോനോ ആപ്പിലെ സവിശേഷമായ ഒരു ഫീച്ചറാണ് യോനോ ക്യാഷ്. കാർഡ് ഉപയോഗിക്കാതെ, അപേക്ഷകൾ പൂരിപ്പിക്കാതെ ഇന്ത്യയിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്നോ എസ്ബിഐയുടെ മർച്ചന്റ് പിഒഎസ് ടെർമിനലുകളിൽ നിന്നോ കസ്റ്റമർ സർവീസ് പോയിന്റുകളിൽ നിന്നോ തൽക്ഷണം പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. ഇതിലൂടെ സുരക്ഷിതമായ പണമിടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് കഴിയുന്നു.