കത്തോലിക്ക കോൺഗ്രസ് 104-ാം വാർഷികവും സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണ റാലിയും മഹാ സമ്മേളനവും നടത്തി*
*കത്തോലിക്ക കോൺഗ്രസ് 104-ാം വാർഷികവും സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണ റാലിയും മഹാ സമ്മേളനവും നടത്തി*
കോടഞ്ചേരി : കത്തോലിക്ക സമുദായത്തിന്റെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ 104-ാം ജന്മവാർഷികവും താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ സംയുക്ത വേദിയായ എ ഒ സി സി യുടെ നേതൃത്വത്തിൽ മഹാ സമ്മേളനവും റാലിയും നടത്തി.
കോടഞ്ചേരി പട്ടണത്തിൽ ഇതുവരെ
നടന്നിട്ടില്ലാത്ത വിധം വൻ ജനപങ്കാളിത്തത്തോടെ നടന്ന സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണറാലിയിലും മഹാസമ്മേളനത്തിലും കോഴിക്കോട് മലപ്പുറം ജില്ലകളുൾപ്പെടുന്ന താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് ആയിരങ്ങളാണ് പങ്കെടുത്തത്.
തുടർന്ന് നടന്ന മഹാ സമ്മേളനം കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലഗേറ്റും താമരശ്ശേരി രൂപതാദ്ധ്യക്ഷനുമായ മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
ഡോ. ചാക്കോ കാളം പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്ലേസിയ ഫോറം കൺവീനർ ഫാ: ജോൺസൺ തെക്കടയിൽ, സി സി ഐ അംഗം അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കൽ, രൂപതയാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസി. അഡ്വ.ബിജു പറയനിലം, കെ സി വൈ എം രൂപത പ്രസിഡന്റ് അഭിലാഷ് കൂടിപ്പാറ, ഇൻഫാം രൂപത പ്രസി. അഗസ്റ്റിൻ, മാതൃവേദി രൂപത പ്രസി. ലിസി കൂട്ടിയാനി തുടങ്ങി വിവിധ സംഘടനാ പ്രതിനിധിക പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് 104-ാം വാർഷിക സമ്മേളനത്തിന്
രാവിലെ 9.45 ന് പതാക ഉയർത്തിയതോടെ തുടക്കമായി തുടർന്ന് 10 - ന് ആരംഭിച്ച പ്രതിനിധി സമ്മേളനം കത്തോലിക്ക കോൺഗ്രസിന്റെ രൂപത മുൻ ഡയറക്ടർ ഫാ: മെൽബിൻ വെള്ളക്കാ കുടി ഉദ്ഘാടനം ചെയ്തു. കെ സി എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: കെ എഫ് ഫ്രാൻസീസ്, ഡോ. ചാക്കോ കാളം പറമ്പിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗവും ഗ്ലോബൽ ഭാരവാഹികൾക്ക് നല്കുന്ന സ്വീകരണ സമ്മേളനവും ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. സമുദായ സംഘടന എന്ന നിലയിൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തി ഏറെ വർദ്ധിച്ചിട്ടുണ്ടെന്നും കാലികമായ പ്രശ്നങ്ങളിൽ ശക്തമായ നിലപാടുകളുംമായി സംഘടന മുന്നോട്ടു പോകണമെന്നും അദ്ദേഹം സംഘടനാംഗങ്ങളെ ഉദ്ബോദിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ട്രഷറർ ജോബി കാക്കശ്ശേരി ഗ്ലോബൽ സെക്രട്ടറിമാരായ പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ , ബെന്നി ആന്റണി, ബേബി പെരുമാലിൽ , ട്രീസ സെബാസ്റ്റ്യൻ, രൂപത പ്രസി. ചാക്കോ കാളം പറമ്പിൽ , ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , ഷാജി കണ്ടത്തിൽ, ജോയി നെല്ലികുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു കത്തോലിക്ക കോൺഗ്രസിന്റെ മുൻകാല പ്രസിഡന്റുമാർ, വിവിധ രംഗങ്ങളിൽ മികവു കാട്ടിയ പ്രമുഖ വ്യക്തികൾ എന്നിവരെ യോഗത്താൽ ആദരിച്ചും സിനിമാ നിർമ്മാണ രംഗത്തെ യുവ സാന്നിദ്ധ്യത്തിന് യുവസംരംഭകത്വ അവാർഡ് നല്കി.
തുടർന്ന് നടന്ന റാലിയ്ക്കും സമ്മേളനത്തിനും കത്തോലിക്ക കോൺഗ്രസ്, കെ സി വൈ എം , മാതൃവേദി, ഇൻഫാം തുടങ്ങി വിവിധ സംഘടനകൾ നേതൃത്വം നല്കി.