ബൈക്ക് യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

 *ബൈക്ക് യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.*


തോട്ടുമുക്കം, മാടമ്പി ജംഗ്ഷനിൽ ബൈക്കും  ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.


അപകടത്തെത്തുടർന്ന് ജീപ്പിന്റെ  അടിയിലായി പോയ  ബൈക്കും, ബൈക്ക് യാത്രികനെയും ഓടിക്കൂടിയ നാട്ടുകാർ ജീപ്പ്  ഉയർത്തിയാണ് പുറത്തെടുത്തത്.


നിസ്സാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10 മണിയോടെ കൂടിയാണ്  അപകടം സംഭവിച്ചത് . അപകടത്തിൽപ്പെട്ട  ബൈക്ക് യാത്രികൻ  തോട്ടുമുക്കം, എടക്കാട്ടുപറമ്പ് സ്വദേശിയാണ്.

ചെറുവാടി സ്വദേശികളുടെതാണ് അപകടത്തിൽപ്പെട്ട ജീപ്പ്