വഴിയോര വിശ്രമകേന്ദ്രം പദ്ധതിയുടെ തറക്കല്ലിടൽ കോഴിക്കോട് ജില്ല കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർത്ഥ്യമാവുന്നു. 18 ലക്ഷം രൂപ ചിലവിലാണ് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത്.
ദീർഘദൂര യാത്രക്കാർക്കുൾപ്പെടെ യുള്ള വിശ്രമകേന്ദ്രം, പൊതു ശൗചാലയം, അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യം, കഫ്തീരിയ, സംഗീതമാസ്വദിക്കാനും ടി.വി കാണാനുമുള്ള സൗകര്യം എന്നിയയാണ് കേന്ദ്രത്തിൽ ഒരുക്കുന്നത്.
നെല്ലിക്കാപറമ്പ്- പന്നിക്കോട് - കരിപ്പൂർ എയർപോർട്ട് റോഡിൽ പന്നിക്കോട് എയുപി സ്കൂളിന് മുൻവശത്തായാണ് ടേക്ക് എ ബ്രെയ്ക്ക് നിർമ്മിക്കുന്നത്. പദ്ധതിയുടെ തറക്കല്ലിടൽ കോഴിക്കോട് ജില്ല കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല, പഞ്ചായത്ത്വൈസ് പ്രസി: കരീം പഴങ്കൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ
എം.കെ നദീറ,കെ.പിസുഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്,
പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, മുക്കം പ്രസ് ക്ലബ് പ്രസി: സി. ഫസൽ ബാബു, തുടങ്ങിയവർ സംബന്ധിച്ചു.'
ശുചിത്വമിഷൻ കോ ഓർഡിനേറ്റർ സി.രാധാകൃഷണൻ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ,അശോകൻ ഇടപ്പറ്റ, കെ.സി വേലായുധൻ, അബ്ദു പാറപ്പുറം, ബാബുരാജ് മൂലയിൽ, യു.പി മമ്മദ്, യു. ഗോപാലകൃഷ്ണൻ, ഹരിദാസ് പരപ്പിൽ, മാധവൻ, നീലകണ്ഠൻ, പഞ്ചായത്ത്
വി ഇ ഒ മാരായ സബീഷ്, പ്രശാന്ത്, ഓവർസിയർ ജസ്ന ,വാർഡ് മെമ്പർ ബാബു പൊലുകുന്നത്ത് സ്വാഗതവും രതീഷ് കളക്കുടിക്കുന്ന് നന്ദിയും പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ എയർ പോർട്ടി ലേക്കുള്ള യാത്രക്കാർക്കുൾപ്പെടെ ഏറെ ഉപകാരപ്രദമാവും. പന്നിക്കോട് അങ്ങാടിയിൻ ഒരു പൊതു ശൗചാലയമില്ലാത്തതിനും പരിഹാരമാവും