അവധിക്കാല കോച്ചിംഗ് ക്യാമ്പ്, സ്കൂൾ മാനേജർ . ഫാദർ.ആന്റോ മൂലയിന്റെ അധ്യക്ഷതയിൽ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീമതി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു


.

സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂൾ തോട്ടുമുക്കം :



തോട്ടുമുക്കത്തിന്റെ കായികാഭിലാഷങ്ങൾക്ക് ഉണർവേകുക എന്ന ഉദ്ദേശ്യം മുൻ നിർത്തി അവധിക്കാല കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഏപ്രിൽ 4 ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീമതി.ഷം ലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മാനസിക സമ്മർദ്ദം കുറക്കുന്ന രീതിയിലുള്ള കളികൾ ഉൾപ്പെടുത്തി ആസൂത്രണം ചെയ്ത സ്പോർട്‌സ്‌ക്യാമ്പിനെ പ്രസിഡണ്ട് പ്രത്യേകം അഭിനന്ദിച്ചു. സ്കൂൾ മാനേജർ . ഫാദർ . ആന്റോ മൂലയിൽ അധ്യക്ഷത വഹിച്ചപി ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി സഫിയ ടീച്ചർ സ്വാഗതം ആശംസിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .അഡ്വ. സൂഫിയാൻ , കുട്ടി കളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഊന്നൽ കൊടുക്കേണ്ടതിന്റെ ആവശ്യകയ്ക്കു ഊന്നൽ നൽകി മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ദിവ്യ ഷിബു , ശ്രീമതി സിജി കുറ്റിക്കൊമ്പിൽ , PTA പ്രസിഡണ്ട്. ശ്രീ .ജോർജ്ജ് കേവള്ളി, MPTA പ്രസിഡണ്ട് ശ്രീമതി മഞ്ജു വിനോദ്, പാരീഷ് ട്രസ്റ്റി ശ്രീ. വിനോദ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വോളി ബോൾ, ഫുട്ബോൾ , യോഗ, അത് ലറ്റിക്ക്  എന്നിവയ്ക്കു പുറമേ, സ്പോക്കൺ ഇംഗ്ലീഷ് , ബേസിക് കംപ്യൂട്ടർ കോച്ചിംഗ് എന്നിവക്കുമുള്ള  ക്ലാസ്സുകൾ പ്രസ്തുത ചടങ്ങിൽ ആരംഭം കുറിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ വിപിൻ തോമസ് എല്ലാ വിശിഷ്ടാതിഥികൾക്കുമുള്ള നന്ദി അറിയിച്ചു സംസാരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ6,7,8,9,10,11,12 ക്ലാസ്സുകളിലെ, ക്യാമ്പിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക്, പേര് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ അംഗമാകാനുള സൗകര്യവുമൊരുക്കിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.