കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുക്കിയ ഇഫ്താർ വിരുന്നും സ്നേഹസംഗമവും.

 

*കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുക്കിയ ഇഫ്താർ വിരുന്നും സ്നേഹസംഗമവും.*



കൊടിയത്തൂർ: ഗ്രാമ ,ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ വിരുന്നും സ്നേഹസംഗമവും പുതിയ അനുഭവമായി മാറി. മതങ്ങളുടേയും കക്ഷിരാഷ്ട്രീയങ്ങളുടേയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനായി കൊണ്ട് പിടിച്ച ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് ചേർത്തു പിടിക്കലിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുക്കിയ ഇഫ്താർ വിരുന്നും സ്നേഹസംഗമവും. പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കക്ഷിരാഷ്ട്രീയ മത ചിന്തകൾക്കതീതമായി ഇരുനൂറോളം പേർ പങ്കെടുത്തു.
   പരിപാടികൾ ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. 





ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസൽ ബാബു, മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ, സി.ജെ ആൻ്റണി, മജീദ് പുതുക്കുടി, കെ.പി.അബ്ദുറഹിമാൻ, അഷ്റഫ് കൊളക്കാടൻ,ശംസുദ്ധീൻ ചെറുവാടി, ഗ്രാമ പഞ്ചായത്തംഗം സിജി കുറ്റികൊമ്പിൽ, എം.എ അബ്ദുറഹിമാൻ, ഡോ. മനുലാൽ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, യു.എ മുനീർ, വില്ലേജ് ഓഫീസ് ജീവനക്കാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ  തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കലാരംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന കെ.ടി മൻസൂറിന് ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം പ്രസിഡൻ്റ് കൈമാറി. ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് നൽകിയ ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, കരീം പഴങ്കൽ, ഫസൽ കൊടിയത്തൂർ, ടി.കെ.അബൂബക്കർ, രതീഷ് കളക്കുടിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബു പൊലുകുന്നത്ത് സ്വാഗതവും പഞ്ചായത്തംഗം ഷിഹാബ് മാട്ടു മുറി നന്ദിയും പറഞ്ഞു