അരീക്കോട് പാലത്തിന് സമീപം ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് പരിശോധനാ കാമറ സ്ഥാപിച്ചു
*അരീക്കോട് പാലത്തിന് സമീപം ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് പരിശോധനാ കാമറ സ്ഥാപിച്ചു*
മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് പരിശോധനാ കാമറ
(അരീക്കോട്-മുക്കം പാലം) അരീക്കോട് പാലത്തിന് സമീപം സ്ഥാപിച്ചു.
മൊബൈല്‍ഫോണ്‍ ദുരുപയോഗം, അമിതവേഗം, ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം.
അമിതവേഗത്തിലും അശ്രദ്ധമായുമുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം, തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ ചെയ്ത്, പോലീസിനെയോ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരെയോ കാണുമ്പോൾ പെട്ടെന്ന് നല്ലകുട്ടിയാവുന്ന ഡ്രൈവർമാർക്കിനി രക്ഷപ്പെടാനാവില്ല... ഗതാഗത നിയമലംഘനങ്ങൾ തടയാൻ മോട്ടോർവാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറകൾ (നിർമിതബുദ്ധി) നിരത്തുകളിൽ ഇനി നിരന്നുനിൽക്കും.
ദേശീയ-സംസ്ഥാന-ജില്ലാ റോഡുകളുടെ ഓരത്ത് വാഹനങ്ങളുടെ ചിത്രം പൂർണമായും വ്യക്തമായും പതിയുംവിധം പ്രധാന സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. മൊബൈൽഫോൺ ദുരുപയോഗം, അമിതവേഗം, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം. കൂടുതൽ ഗതാഗത നിയമലംഘന കേസുകൾ റജിസ്റ്റർചെയ്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഇവ സ്ഥാപിക്കുന്നത്. സേഫ് കേരള മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റിനാണ് ഇവയുടെ നിരീക്ഷണച്ചുമതല.
.എല്ലാം കാണുമീ മൂന്നാംകണ്ണ്
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ നിർമിതബുദ്ധിയുടെ സഹായത്തോടെ ഈ ക്യാമറകൾ പിടികൂടും. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് സംവിധാനവും ക്യാമറകളിലുണ്ട്. വാഹനങ്ങളിൽ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താനും ഈ ക്യാമറകൾക്കു കഴിയും.
വിദൂരസ്ഥലത്തെ വാഹനങ്ങളെ വ്യക്തമായി കാണാനാവുന്ന സ്ഥലം തിരഞ്ഞെടുത്താണ് സ്ഥാപിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി പരിശോധിക്കുന്നതിന് പറ്റാത്ത സ്ഥിതി ഈ ക്യാമറകൾ വരുന്നതോടെ ഇല്ലാതാവും. ഊടുവഴികളിലൂടെ കടന്ന്, പ്രധാന പാതകളിൽ കയറി പോകുന്ന കടത്തുവാഹനങ്ങളും കണ്ടെത്താനാവും.