ചിത്രരചനാ ക്യാമ്പ് നടത്തി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ .

 ചിത്രരചനാ ക്യാമ്പ് നടത്തി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ .



ചുണ്ടത്തു പൊയിൽ : കുട്ടികളുടെ സർഗ ശേഷി വികാസത്തിനുതകുന്ന ചിത്രരചനാ ക്യാമ്പ് നടത്തി ചുണ്ടത്തുപൊയിൽ ഗവ.യു.പി.സ്കൂൾ അവധിക്കാലത്തും കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളുമായി ബന്ധിപ്പിക്കാൻ അവസരം നൽകി. 26-4- 2022 ന് നടത്തിയ ചിത്രരചനാ ക്യാമ്പ് നയിച്ചത് അരീക്കോട് BRC യിലെ Specialist അധ്യാപകരായ പ്രസാദ്, ജസ്മാൻ എന്നിവരാണ്. ഹെഡ് മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്ത ചിത്രരചനാ ക്യാമ്പിൽ , PTA പ്രസിഡന്റ് ശ്രീ. മുജീബ്‌റഹ്‌മാൻ, അധ്യാപകരായ ലല്ല സെബാസ്റ്റ്യൻ, ഫാത്തിമ ഷെറിൻ, അബ്ദുറഹിമാൻ A.K , ഉമൈബ എന്നിവർ ആശംസകളർപ്പിച്ചു.

ചിത്രരചനാ ക്യാമ്പ് കുട്ടികൾക്ക് വളരെ ഉന്മേഷവും, സന്തോഷവും പ്രദാനം ചെയ്തു. ആശയപ്രകടനത്തിന്റെ രൂപങ്ങളിലൊന്നായ ചിത്രരചന, ആധുനിക പഠന രീതിയിൽ അനിവാര്യ ഘടകമാണെന്ന് രക്ഷിതാക്കളും അധ്യാപകരും വിലയിരുത്തി.