കനത്ത കാറ്റും മഴയും: ഗോതമ്പറോഡില്‍ തെങ്ങ് പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

 🌧️ *കനത്ത കാറ്റും മഴയും: ഗോതമ്പറോഡില്‍ തെങ്ങ് പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു*

*ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു*



ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും ഗോതമ്പറോഡ് തോണിച്ചാല്‍ പ്രദേശങ്ങളില്‍ വ്യാപക നാശം. ഗോതമ്പറോഡ് മാവായില്‍ മുഹമ്മദിന്റെ ഓട് മേഞ്ഞ വീടിന്റെ മുകളിലാണ് തെങ്ങ് മുറിഞ്ഞ് വീണത്. വീടിന്റെ മേല്‍ക്കൂര  ഭാഗികമായി തകര്‍ന്നു. വീട്ടമ്മ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തില്‍ സംഭവം നടന്നയുടന്‍ അധികൃതര്‍ സന്ദര്‍ശനം നടത്തി. മെംബര്‍മാരായ  കോമളം തോണിച്ചാല്‍,ശിഹാബ് മാട്ടുമുറി, വില്ലേജ് ഓഫീസര്‍ സിജു , മുന്‍ മെംബര്‍ കബീര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. തോണിച്ചാല്‍ ജ്യോതിയുടെ വീട് ശക്തമായ കാറ്റില്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. പ്ലാസ്റ്റിക് ഷീറ്റിട്ട മേല്‍ക്കൂര തകര്‍ന്നതോടെ അമ്മയും മകനും മാത്രമുള്ള കുടുംബത്തിന് താമസിക്കാന്‍ ഇടമില്ലാതായി.