ഓട്ടിസം ദിനത്തിൽ ഭിന്നശേഷിക്കാരുടെ കൃഷിയിടം സന്ദർശിച്ച് ജില്ല കലക്ടറും സബ് ജഡ്ജും
""ഓട്ടിസം ദിനത്തിൽ ഭിന്നശേഷിക്കാരുടെ കൃഷിയിടം സന്ദർശിച്ച് ജില്ല കലക്ടറും സബ് ജഡ്ജും
കുട്ടികളുമായി സ്നേഹസല്ലാപം പങ്കുവെക്കുന്നു ""
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിപൊയിൽ വയലിൽ ഭിന്നശേഷി വിദ്യാർത്ഥികളും പരിവാർ സംഘടനയും ചെയ്ത പച്ചക്കറി കൃഷിയിടത്തിൽ ഓട്ടിസം ദിനത്തിൽ രണ്ട് അപ്രതീക്ഷിത അഥിതികളെത്തി. കോഴിക്കോട് ജില്ല കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡിയും സബ് ജഡ്ജും
ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സിക്രട്ടറിയുമായ എം.പി.ഷൈജലുമാണ്
കൃഷിയിടം സന്ദർശിച്ചത്. കൊടിയത്തൂരിലെ പരിപാടികളിൽ പങ്കെടുക്കാനെത്തിയ കലക്ടർ പരിവാർ ഭാരവാഹികളുടെ സ്നേഹവിരുന്ന് ഏറ്റുവാങ്ങി കൃഷിയിടം സന്ദർശിക്കുകയായിരുന്നു. കൃഷിയുടെ വിളവെടുപ്പും വിശിഷ്ടാഥിതികൾ നിർവഹിച്ചു. * കലക്ടറും സബ് ജഡ്ജും എത്തുന്നതറിഞ്ഞ് ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ ഭാരവാഹികളും കൃഷിയിടത്തിൽ എത്തിയിരുന്നു. ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുൻനിരയിലേക്കെത്തിക്കാനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃക പരമാണന്ന് കലക്ടർ പറഞ്ഞു. ഓട്ടിസം ഉൾപ്പെടെ ബാധിച്ച വിദ്യാർത്ഥികളെ നേരത്തെ കണ്ടത്തി ചികിത്സ നൽകുക എന്നത് ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കലക്ടർ പറഞ്ഞു. * ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, കൃഷി ഓഫീസർ കെ.ടി. ഫെബിദ,
നാഷണൽ ട്രസ്റ്റ് കൺവീനർ പി.സിക്കന്തർ, ജില്ലാ ലോ ഓഫിസർ സലീം പർവ്വീസ് കോഴിക്കോട് പരിവാർ ജില്ലാ സിക്രട്ടറി തെക്കയിൽ രാജൻ, ജോ. സിക്രട്ടറി സുലൈഖാ അബൂട്ടി
പരിവാർ ഭാരവാഹികളായ , നിയാസ് ചോല, ടി.കെ ജാഫർ, അബ്ദുന്നാസർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
65 സെൻ്റ് സ്ഥലത്താണ് പയർ, വെണ്ട,മത്തൻ, ചുരങ്ങ, ഇളവർ
തുടങ്ങിയവ കൃഷി ചെയ്ത് വിളയിച്ചത്. തൈ നട്ടത് മുതൽ വിളവെടുക്കുന്നത് വരെ ഒന്നര മാസത്തോളം കൃഷി പരിപാലിച്ചത്
ഭിന്ന ശേഷി വിദ്യാർത്ഥികളും പരിവാർ പഞ്ചായത്ത് കമ്മറ്റിയുമാണ്.
കാർഷിക വൃത്തിയിൽ അവർക്ക് അറിവും പരിശിലനവും നൽകുക എന്ന ലക്ഷ്യങ്ങളുമായാണ് പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി കൊടിയത്തൂർ കൃഷിഭവൻ്റെ സഹകരണത്തോടെ കൃഷിയിറക്കിയത്. പരിപാടിക്ക് അസീസ് കാരക്കുറ്റി, മുഹമ്മദ് saigon, കരീം പൊലുക്കുന്ന് , മുഹമ്മദ് ജി റോഡ് എന്നിവർ നേതൃത്വം നൽകി.
ചിത്രം: