തപാല്‍ വകുപ്പിന്റെ വിഷുക്കൈനീട്ടം*

 *തപാല്‍ വകുപ്പിന്റെ  വിഷുക്കൈനീട്ടം*




*07/04/2022*



തപാല്‍ വകുപ്പ് ഈ വര്‍ഷം  വിഷുവിനോട് അനുബന്ധിച്ചു  ഒരു പുതിയ സേവനം 'വിഷുക്കൈനീട്ടം -2022' കാഴ്ച വയ്ക്കുന്നു. കോവിഡ് മഹാമാരിയാല്‍  അകലങ്ങളില്‍ ആയിപ്പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്ക് പുതുവര്‍ഷത്തില്‍ വിഷുക്കൈനീട്ടം നല്കുവാനായുമായിട്ടാണ് ഈ സംവിധാനം തപാല്‍ ആഫീസുകളില്‍  ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേയ്ക്ക് വിഷുക്കൈനീട്ടം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഏപ്രില്‍ 10 വരെ ഈ സേവനം എല്ലാ ഡിപ്പാര്‍ട്‌മെന്റല്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.  100/- രൂപ, 200/- രൂപ, 500/- രൂപ, 1000/- രൂപ  എന്നീ തുകകള്‍ അതിന്റെ കമ്മീഷനോടൊപ്പം തപാല്‍ ആഫീസുകളില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവറുകളില്‍ മേല്‍വിലാസക്കാരന്  എത്തിച്ചു കൊടുക്കുന്നതാണ്. ഈ സംരംഭം ആദ്യമായിട്ടാണ് കേരള തപാല്‍ വകുപ്പ് നടപ്പാക്കുന്നത്.