സുരീലി ഹിന്ദി ഉത്സവം നടത്തി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂൾ
ചുണ്ടത്തു പൊയിൽ : ഹിന്ദി പഠനം കളികളിലൂടെയും, പാട്ടിലൂടെയും , കഥകളിലൂടെയും, നാടകങ്ങളിലൂടെയും സുഗമവും ലളിതവും രസകരവുമാക്കുന്ന സുരീലി ഹിന്ദി പരിപാടി ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ , ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ. അബ്ദുറഹിമാൻ എ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകരായ സിനി കൊട്ടാരത്തിൽ, സിബി ജോൺ എന്നിവർ ആശംസകളർപ്പിച്ചു.
UP വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷയിൽ അവതരിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ സുരീലി ഹിന്ദി പ്രോഗ്രാം ഒരു ഉത്സവം തന്നെയാക്കി മാറ്റി.