ബാബു പൊലുകുന്ന് പുതിയ വൈസ് പ്രസിഡൻറ്
*ബാബു പൊലുകുന്ന് പുതിയ വൈസ് പ്രസിഡൻറ്*
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറായി കോൺഗ്രസിലെ ബാബു പൊലുകുന്നത്തിനെ തിരഞ്ഞെടുത്തു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന കരീം പഴങ്കൽ പാർട്ടി ധാരണപ്രകാരം സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് ബാബുവിനെ തിരഞ്ഞെടുത്തത്.
ഒൻപതാംവാർഡ് അംഗമാണ് ബാബു.
ഫസൽ കൊടിയത്തൂർ പേര് നിർദേശിച്ചു. ടി.കെ. അബൂബക്കർ പിൻതാങ്ങി. ഇടതുമുന്നണിക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. 16 അംഗ ഭരണസമിതിയിൽ 14 അംഗങ്ങളാണ് യു.ഡി.എഫിന്.
വരണാധികാരി താമരശ്ശേരി എംപ്ലോയ്‌മെൻറ് ഓഫീസർ അജിത് ജോൺ നടപടികൾ നിയന്ത്രിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. അനുമോദനച്ചടങ്ങ് ഡി.സി.സി. സെക്രട്ടറി സി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. കെ.ടി. മൻസൂർ, മജീദ് പുതുക്കുടി, അഷ്റഫ് കൊളക്കാടൻ, സി.ടി. അഹമ്മദ് കുട്ടി, രാമൻ പരപ്പിൽ തുടങ്ങിയവർ സംസാരിച്ചു