ബൈക്കും ബസും കൂട്ടിയിടിച്ചു
*ബൈക്കും ബസും കൂട്ടിയിടിച്ചു.*
*അപകടങ്ങൾ തുടർക്കഥയാകുന്ന തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷൻ*
തോട്ടുമുക്കം കുരിശു പള്ളിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ചു.
നിസ്സാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോട്ടുമുക്കത്ത് നിന്നും മരഞ്ചാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിൽ തോട്ടുമുക്കത്തേക്ക് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
*അപകടങ്ങൾ തുടർക്കഥയാകുന്ന തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷൻ*
ഇവിടെ സ്ഥിരമായി അപകടങ്ങൾ നടക്കുന്നു. പലപ്പോഴും വലിയ ദുരന്തങ്ങൾ ഒഴുവകുന്നത് ഭാഗ്യം കൊണ്ട് മാത്രം ആണ്.
ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കൊടും വളവിൽ എതിരെ വരുന്ന വാഹനത്തിൽ ഇടിക്കുകയോ, നിയന്ത്രണം വിട്ടു റോഡിന് പുറത്തു പോവുകയോ ചെയ്യുന്നു.
ഉയരമുള്ള കെട്ടിന് താഴോട്ട് പോയിട്ടുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് പലപ്പോഴും, ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തങ്ങൾ ഉണ്ടാവാതിരുന്നത്
ഇവിടെ സൈൻ ബോർഡുകൾ ഒന്നും തന്നെ ഇല്ലാത്തത് പലപ്പോഴും അപകട കാരണമാകാറുണ്ട്.
ഓടിക്കൂടിയ നാട്ടുകാർ ഒന്നേ പറയാനുള്ളൂ ഇനിയും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇവിടെ സേഫ്റ്റി മിറർ (കോൺവെക്സ് മിറർ) സ്ഥാപിക്കുക, സൈൻബോർഡ് സ്ഥാപിക്കുക,. വേഗത കുറയ്ക്കാനായി ഹമ്പ് നിർമ്മിക്കുക .
ഇനിയും ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള സത്വര നടപടികൾ ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം
ചിത്രങ്ങൾ പകർത്തിയത്; വിജേഷ് ഡാനിയേൽ