ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി കുരിശിന്റെ വഴി നടന്നു
*ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി കുരിശിന്റെ വഴി നടന്നു*
പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുക്രിസ്തുവിന്റെ യാത്ര അനുസ്മരിച്ച് തോട്ടുമുക്കത്ത് കുരിശിൻ്റെ വഴി നടന്നു.
ഫാദർ ആന്റോ മൂലയിൽ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി.
തോട്ടുമുക്കം പള്ളിയിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴി പനംപ്ലാവ് ജംഗ്ഷനിൽ അവസാനിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തുടർന്ന് കുരിശിന്റെ വഴി പങ്കെടുത്തവർക്ക് നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
താമരശ്ശേരി ചുരത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച യാത്ര ലക്കിടിയിൽ അവസാനിച്ചു