തോട്ടുമുക്കം -അരീക്കോട് റോഡിന്റെ സംരക്ഷണ ഭിത്തിയും ടാറിങ്ങും പൊട്ടി പൊളിഞ്ഞു

 


തോട്ടുമുക്കം : കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള തോട്ടുമുക്കം -അരീക്കോട് റോഡിന്റെ സംരക്ഷണ ഭിത്തിയും ടാറിങ്ങും പൊട്ടി പോളിഞ്ഞതിനാൽ കാൽ നട യാത്രക്കാരും വാഹനങ്ങളും ഒരു പോലെ കഷ്ടപ്പെടുകയാണ് .



 പള്ളിതാഴെ സാൻതോം ഇംഗ്ലീഷ് മീഡിയം സ്കൂളിനും കുഴിനക്കിപ്പാറ പാലം ജംഗ്ഷനും ഇടയിലെ 50 മീറ്റർ ഭാഗത്താണ് ടാറിങ് പൊട്ടി പൊളിഞ്ഞത്.


 ഇവിടെതന്നെയാണ് 10 മീറ്ററോളും റോഡിന്റെ സംരക്ഷണ ഭിത്തിയും തകർന്നത്.

ധാരാളം ബസുകളും ടോറസ് ഉൾപ്പെടെ വലിയ ഭാരവാഹനങ്ങളും ചെറുകിട വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റൂട്ടാണിത്.


മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്കാടംപൊയിൽ, തുഷാരഗിരി, അരിപാറ തുടങ്ങിയ മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങിലേക്ക് യാത്ര ചെയ്യുവാൻ ധാരാളം പേരാണ് ഈ റൂട്ട് ഉപയോഗിക്കുന്നത്. കൂടാതെ സാൻതോം ഇംഗ്ലീഷ് മീഡിയം, ഗവണ്മെന്റ് യു പി സ്കൂൾ, ഗവണ്മെന്റ് മൃഗാശുപത്രി,ആരോഗ്യ കേന്ദ്രം,


ഇമാം സാലിം അക്കാദമി, കുഞ്ഞാതുമ്മ മെമ്മോറിയൽ 

ബി എഡ് സെന്റർ വരമ്പിൽ മണ്ണ് എന്നീ തോട്ടുമുക്കത്തെയും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ എത്തി ചേരുവാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ധാരാളം ആളുകൾ ഉപയോഗിക്കുന്ന റൂട്ട് ആണ് തകർച്ച നേരിടുന്നത്. 


മഴ കനത്ത ഈ സാഹചര്യത്തിൽ  റോഡിൽ അറ്റ കുറ്റ പണി വേണ്ട രീതിയിൽ നടന്നില്ലെങ്കിൽ ഈ മലയോര മേഖലയുടെ  പ്രധാനപെട്ട യാത്രാ മാർഗ്ഗമാണു ഇല്ലാതെയാകുന്നത്.


   ഒരു വർഷത്തിൽ അധികമായി തകർന്നു കിടക്കുന്ന റോഡും സംരക്ഷണ ഭിത്തിയും പുനർനിർമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടു കോഴിക്കോട് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഇതു വരെ ആയിട്ടില്ല.


കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ അധികൃതർ ഈ വിഷയം ശ്രദ്ധിക്കണമെന്ന് മലയോര മേഖല കെ എസ് ആർ ടി സി ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൾ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.


മലയോര മേഖല കെ എസ് ആർ ടി സി ഫോറം H. O. തോട്ടുമുക്കം, രജിസ്റ്റർ നമ്പർ S 39/2011