തോട്ടുമുക്കത്ത് കൃഷിഭവൻ സബ് സെൻ്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിവ്യ ഷിബുവിൻ്റെ നേതൃത്വത്തിൽ കൃഷിമന്ത്രിക്ക് നിവേദനം നല്കി

തോട്ടുമുക്കത്ത് കൃഷിഭവൻ സബ് സെൻ്റർ; ആവശ്യം ശക്തമാവുന്നു



മലയോര ഗ്രാമമായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കത്ത് കൃഷിഭവൻ്റെ സബ് സെൻ്റർ സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും അറ്റത്തുള്ള പ്രദേശമായ തോട്ടുമുക്കം, പഞ്ചായത്തിൽ ഏറ്റവുമധികം കർഷകരും കർഷക തൊഴിലാളികളുമുള്ള പ്രദേശം കൂടിയാണ്. കൃഷിയാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാന മാർഗവും.നിലവിൽ സർക്കാരിൻ്റെയോ ഗ്രാമ പഞ്ചായത്തിൻ്റെയോ എന്തെങ്കിലും കാർഷികാനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം പന്നിക്കോട് പ്രവർത്തിക്കുന്ന കൃഷിഭവനിലെത്താൻ. നേരിട്ട് ബസ് സർവീസ് ഇല്ലാത്തതിനാൽ രണ്ടും മൂന്നും ബസുകൾ മാറി കയറുകയും വേണം . ഓട്ടോറിക്ഷയിലാണങ്കിലും വലിയ തുക നൽകേണ്ട അവസ്ഥയാണ്.ഇക്കാരണത്താൽ തന്നെ പലരും ആനുകൂല്യങ്ങൾ വാങ്ങാൻ വരാറില്ലന്നും നാട്ടുകാർ പറയുന്നു. 

അത് കൊണ്ട് തന്നെ 

 തോട്ടുമുക്കത്ത് കൃഷിഭവൻ  സബ്‌സെന്റർ അനുവദിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച്   കൃഷി വകുപ്പ് മന്ത്രിക്കുള്ള നിവേദനം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ദിവ്യ ഷിബു  കൃഷിമന്ത്രിക്ക് കൈമാറി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ, ക്ഷേമകാര്യ ചെയർമാൻ എം. ടി. റിയാസ്,ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു