മികവിന്റെ കേന്ദ്രം - കുട്ടികൾക്ക് വാട്ടർ ബോട്ടിലുകൾ വിതരണോദ്ഘാടനം.

 മികവിന്റെ കേന്ദ്രം - കുട്ടികൾക്ക് വാട്ടർ ബോട്ടിലുകൾ വിതരണോദ്ഘാടനം.



ചുണ്ടത്തു പൊയിൽ : ഊർങ്ങാട്ടിരി പഞ്ചായത്ത് 2021-22 അധ്യയനവർഷത്തിൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി. വാട്ടർ ബോട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത്‌ വൈസ്പ്രസിഡൻറ് ശ്രീ. ഷി ജോ ആന്റണി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ശ്രീമതി പുഷ്പറാണി ജോസഫ് നന്ദിയും പറഞ്ഞു. ഊർങ്ങാട്ടിരി പഞ്ചായത്ത് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഹൃദയംഗമമായ നന്ദി പഞ്ചായത്ത് ഭരണ സമിതിക്ക് അർപ്പിച്ചു.