പായേറ്റീവ് ഡെയോടനുബന്ധിച്ച് UP, HS, HSS സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ചിത്രർചന മത്സര വിജയികളെ ആദരിച്ചു.
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്ത് പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പായേറ്റീവ് ഡെയോടനുബന്ധിച്ച് UP, HS, HSS സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ചിത്രർചന മത്സര വിജയികളെ ആദരിച്ചു. എം അബ്ദുഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
ഷംലുലത്ത് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ബ്ലോക് മെമ്പർ സുഹറ വെള്ളങ്ങോട്ട് , പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ ട്രഷറർ ഇ. എ.നാസർ യു എ ഇ ചാപ്റ്റർ പ്രസിഡണ്ട് സി.പി. ബഷീർ, ടി.ടി അബ്ദുറഹ്മാൻ , നൗഫൽ പുതുക്കുടി ,പി എം എ നാസർ, കെ.മുഹമ്മദ്, എഎം ബഷീർ, പി.സി. അബ്ദുറഹ്‌മാൻ, സലീജ സി ടി. നിസാർ കൊളായ് തുടങ്ങിയവർ സംസാരിച്ചു.