LSS, USS പരീക്ഷകളിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിന് തിളക്കമാർന്ന വിജയം

 LSS, USS പരീക്ഷകളിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിന് തിളക്കമാർന്ന വിജയം



 തോട്ടുമുക്കം : എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ ഉന്നത വിജയം നേടി. വളരെ കുറച്ചു കുട്ടികൾ മാത്രമാണ്  പരീക്ഷ എഴുതിയതെങ്കിലും അതിൽ മൂന്ന് എൽ എസ് എസും മൂന്ന് യു എസ്  എസും നേടി. ഫഹീം, അശ്വിൻ രജീഷ്, റോഷ്ന എന്നിവർ യു എസ് എസ്സും ആരോമൽ, പൂജാ ലക്ഷ്മി, ജസൽ ഹാദി  എന്നിവർ എൽ എസ് എസും കരസ്ഥമാക്കി. ഈ കൊറോണ കാലത്ത് കുട്ടികൾ നേടിയ വിജയം തിളക്കമാർന്ന വിജയം തന്നെയാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ സാർ സൂചിപ്പിച്ചു.




 പിടിഎ പ്രസിഡന്റ് ബാബു. കെ, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്, എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ, പി ടി എ വൈസ് പ്രസിഡന്റ് ജംഷീർ  എന്നിവർ കുട്ടികളെ അനുമോദിച്ചു.