ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (CP 1) യുടെ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സി.പി.ഐ. തോട്ടുമുക്കം ബ്രാഞ്ചുസമ്മേളനം നടന്നു
*ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (CP 1) യുടെ 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സി.പി.ഐ. തോട്ടുമുക്കം ബ്രാഞ്ചുസമ്മേളനം നടന്നു*
.PKകുമാരൻ സ്മൃതി മണ്ഡപത്തിൽ നിന്നു കൊണ്ടുവന്ന പതാക സ.മമ്മുണ്ണി പള്ളിത്താഴെ ഉയർത്തി.
സമ്മേളനം പാർട്ടി മണ്ഡലം അസി.സെക്രട്ടറി സ: Km.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ജില്ല കമ്മറ്റി അംഗം സ.വി.എ.സെബാസ്റ്റിൻ, ലോക്കൽ സെക്രട്ടറി സ: വി.കെ.അബുബക്കർ ,വി .എ .സണ്ണി എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഹുസൈൻ ബാപ്പുവിനേയും അസി.സെക്രട്ടറിയായി അനിൽ ജോസിനെയും തെരെഞ്ഞെടുത്തു. സമ്മേളനത്തിൽ സ.ജിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ cm.സ്വാഗതവും നിഖിൽ ബിജു നന്ദിയും പറഞ്ഞു. തുടർന്നു നടന്ന പൊതുസമ്മേളനം AIYF മലപ്പുറം ജില്ല കമ്മറ്റി അംഗം സ. ഷബീർ കിഴിശേരി ഉദ്ഘാടനം ചെയ്തു.
റിസർവ്വേ 172,182 എന്നിവിടങ്ങളിലെ പട്ടയപ്രശ്നത്തിനു ഉടനടി പരിഹാരം കണ്ടെത്തി അർഹരായ മുഴുവൻ കർഷകർക്കും പട്ടയം അനുവദിക്കുക, തോട്ടുമുക്കത്ത് മാവേലി സ്റ്റോർ അനുവദിക്കുക, കൊടിയത്തൂർ പഞ്ചായത്തിൽ സർക്കാർ തലത്തിൽ ഒരു ഡയാലിസിസ് സെൻ്റെർ ആരംഭിക്കുക എന്നീ പ്രമേയങ്ങൾ സർക്കാരിൻ്റെ സജീവ ശ്രദ്ധയിൽ പെടുത്തുവാൻ സമ്മേളനം തീരുമാനിച്ചു.