ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു

 *ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു*


കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു. 'തെളിനീരൊഴുകും നവകേരളം; എന്റെ നദി എന്റെ ജീവൻ' എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം തെയ്യത്തുംകടവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവ്വഹിച്ചു.  പുതിയോട്ടിൽകടവ് മുതൽ ഇടവഴിക്കടവ് വരെ ഒരു സംഘവും തെയ്യത്തുംകടവ് മുതൽ കാരാട്ട് കടവ് വരെ മറ്റൊരു സംഘവുമാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്.



പഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  കരീം പഴങ്കൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ എം.കെ നെദീറ, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, അബൂബക്കർ മാസ്റ്റർ, ആയിഷ ചേലപ്പുറം, സുഹ്‌റ വെള്ളങ്ങോട്ട്, ചാത്തമംഗലം പഞ്ചായത്ത് മെമ്പർ റഫീഖ്, നാസർ എറക്കോടൻ തുടങ്ങിയവർ പങ്കെടുത്തു. പുഴയുടെ സംരക്ഷണം ലക്ഷ്യമിടുന്ന ശുചീകരണ പരിപാടിയിൽ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും ക്ലബുകളും പങ്കാളികളായി




.