ജല ജീവൻ മിഷൻ പദ്ധതി

 കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ  നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മാർച്ച് 22 ലോക ജലദിനത്തിനോടനുബന്ധിച്ച് 21.03.2022 ന് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് ശേഷം 2.30 ന് ഗ്രാമപഞ്ചായത്തും സഹായ സംഘടനയായ മിറർ സെൻറർ ഫോർ സോഷ്യൽ ചെയ്ഞ്ച് വയനാടും സംയുക്തമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ യു.പി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.



പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കരീം പഴങ്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ ചെയർ പേഴ്സൺ ശ്രീമതി.ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജല ജീവൻ മിഷൻ ടീം. ലീഡർ ശ്രീ. നിഥിൻ.കെ.കെ സ്വാഗതം പറഞ്ഞു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ് സ്കൂളുകളിൽ നിന്നായി 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ കൊടിയത്തൂർ G.M.U.P.S ഹെഡ്മാസ്റ്റർ ശ്രീ. സലാം ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദിവ്യ ഷിബു ആശംസ അർപ്പിച്ചു.ജലജീവൻ മിഷൻ അംഗം ശ്രീമതി.നീതു നന്ദി പറഞ്ഞതോടെ പരിപാടിക്ക് വിരാമമായി.ജലസംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചും , ജലത്തിനോടുള്ള മനുഷ്യൻറെ വിവേകശൂന്യമായ സമീപനമാണ് ജലദൗർലഭ്യം ഉണ്ടാകാനുള്ള കാരണം എന്നും വൈസ് പ്രസിഡൻറ് കൂട്ടിച്ചേർത്തു