ഉല്ലാസഗണിതം : ആഘോഷമാക്കി ജി. യു. പി. സ്കൂൾ തോട്ടുമുക്കം

 ഉല്ലാസഗണിതം : ആഘോഷമാക്കി ജി. യു. പി. സ്കൂൾ തോട്ടുമുക്കം


 തോട്ടുമുക്കം : കുട്ടികൾക്ക് ഗണിതം രസകരമാക്കുന്നതിനുള്ള ഉല്ലാസഗണിതം രക്ഷകർതൃ പരിശീലനം റജീന ടീച്ചറിന്റെ അധ്യക്ഷതയിൽ തോട്ടുമുക്കം ജി. യു. പി. സ്കൂളിൽ നടത്തുകയുണ്ടായി.  ഉദ്ഘാടനം പി. ടി. എ. പ്രസിഡന്റ് ബാബു നിർവഹിച്ചു. 


 പ്രസ്തുത യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എസ്. എം.സി ചെയർമാൻ അഷ്‌റഫ്‌  സംസാരിച്ചു.  സ്വാഗതം അജി മാഷ് പറഞ്ഞു.  തുടർന്ന് നടന്ന പരിശീലന ക്ലാസുകൾക്ക്  അജി മാഷ്, സുബാഷ് മാഷ്, ജീവാഷ് മാഷ്, മനോഷ് മാഷ്, ഹണി ടീച്ചർ  എന്നിവർ നേതൃത്വം നൽകി



രക്ഷിതാക്കൾ പരിശീലന പരിപാടിയിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു.  

.    എൽ. പി ക്ലാസ്സുകളിലെ എല്ലാ അദ്ധ്യാപകരുടെയും പിന്തുണയോടെ ഉല്ലാസഗണിതം  പരിശീലന പരിപാടി  വിപുലമാക്കി.  നന്ദി ജീവാഷ് മാഷ് പറഞ്ഞു.