പരിസ്ഥിതി ദിനത്തിൽ കൊടിയത്തൂരിലെ വീടുകളിലെത്തും പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ച ഫലവൃക്ഷ തൈകളും ഔഷധ സസ്യങ്ങളും
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ ഇത്തവണ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിലെത്തുക പഞ്ചായത്തിൽ ഉൽപ്പാദിപ്പിച്ച ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും. തൈകളാണ് വിതരണം ചെയ്യാനായി 15 ഇനം തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്
. ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുറക് വശത്തെ സ്ഥലം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി ഒരുക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്തിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമായുണ്ട്. സീതപ്പഴം, പേര എന്നിവയാണ് പഞ്ചായത്തോഫീസ് പരിസരത്ത് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്. * നെല്ലി, ആര്യവേപ്പ്, ലക്ഷ്മിതരു, കണിക്കൊന്ന, മാതളം, മാവ്, പ്ലാവ്, ചെറുനാരങ്ങ, കറിവേപ്പ് എന്നിവയുടെ തൈകൾ ഉടൻ എത്തിച്ച് വിതരണത്തിനായി ഒരുക്കും. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
കൃഷിയുടെ വിത്തിടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ഇ. റാസിഖ് പദ്ധതി വിശദീകരിച്ചു. ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, രതീഷ് കളക്കുടിക്കുന്ന്, മറിയം കുട്ടി ഹസ്സൻ,
ടി.കെ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പു ഉദ്ധ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാങ്കങ്ങൾ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി കൺവീനർ ബാബു പൊലുകുന്നത്ത് നന്ദി യും പറഞ്ഞു.