ആൾഡ്രിൻ എന്ന കർഷകൻ തികച്ചും വ്യത്യസ്തനാവുകയാണ്*

 *ആൾഡ്രിൻ എന്ന കർഷകൻ തികച്ചും വ്യത്യസ്തനാവുകയാണ്*


*തോട്ടുമുക്കം സ്വദേശി ആൽഡ്രിൻ ജോർജിന്റെ പറമ്പിൽ കൂട്ടിയിട്ട കമുകിൻതടികൾ കയറ്റി അയയ്ക്കാനും ബാക്കിയുള്ള കവുങ്ങ്  മരങ്ങൾ വെട്ടിമാറ്റി നീക്കം ചെയ്യാനും ഹൈക്കോടതിയുടെ ഉത്തരവ്*



ആൽഡ്രിൻ ജോർജ് വിൽപന നടത്തിയ കമുകുതടികൾ ലോറിയിൽ കയറ്റുന്നതിന് അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയെ സമീപി ച്ചത് .



 900 തോളം  കമുകിൻ തടികൾ വിൽപന നടത്തിയതിൽ മുറിച്ചിട്ട 300 തടികൾ ലോറിയിൽ കയറ്റുന്നതിന് മേഖലയിലെ സംയുക്ത ടിമ്പർ തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടത് തടി ഒന്നിന് 80 രൂപ നിരക്കിൽ 24,000 രൂപ ആയിരുന്നു. എന്നാൽ തൊഴിലാളികളുടെ കൈവശം 16000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.അത്  നൽകിയശേഷമാണ്  വാഹനം അവർ വിട്ടു നൽകിയതെന്ന് ആൽഡ്രിൻ പറയുന്നു .


എന്നാൽ കോടതി ഉത്തരവ് പ്രകാരം 300 കവുങ്ങും തടികൾ 7 തൊഴിലാളികൾ വച്ച് (ആൾക്ക് ഒന്ന് ആയിരം രൂപ കൂലി) 7000 രൂപ രൂപ മാത്രമാണ് ചെലവായത് എന്ന്  ആൾഡ്രിൻ പറയുന്നു



900 തോളം മരങ്ങൾ ഒന്നിന് 70 രൂപ നിരക്കിലായിരുന്നു ഗുരുവായൂർ സ്വദേശിയായ രാജന് വിറ്റത് . 

കവുങ്ങിൻ തടികൾ മുറിക്കാൻ തുടങ്ങിയപ്പോൾ മരങ്ങൾ വാഹനത്തിൽ ഞങ്ങൾ കയറ്റും പറയുകയും അതിൻപ്രകാരം  (മരം മുറിക്കുന്നതും   കടത്തുന്നതും  മറ്റു തൊഴിലാളികൾ ) 

മുറിച്ചിട്ട  മരങ്ങൾ ലോറിയിൽ കയറ്റി കഴിഞ്ഞതോടെയാണ്   , തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടത് .


 തടികൾ കയറ്റുന്നതിനു  മുറിക്കുന്നതിനും പൊലീസ് സംരക്ഷണം നൽകാനും കോടതി നിർദേശം ലഭിച്ചത് 


900 തടികളിൽ  ബാക്കിവന്ന  300 കവുങ്ങ് തടികൾ  അടുത്ത ദിവസം  ലോറിയിൽ കയറ്റുമെന്ന് ആൻഡ്രിൻ ജോർജ് പറഞ്ഞു .


താൻ വിറ്റ് കവുങ്ങിൻ തടികൾ വാഹനത്തിൽ കയറുവനായി അമിത കൂലി ആവശ്യപ്പെട്ടപ്പോൾ അതിനെതിരെ,  ലേബർ ഓഫീസിൽ പരാതി നൽകുകയും,

ലേബർ ഓഫീസറുടെ നിർദ്ദേശപ്രകാരം മുക്കം പോലീസിൽ പരാതി നൽകുകയും, മുക്കം പോലീസ്  മധ്യസ്ഥ ചർച്ച നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തപ്പോഴാണ്

   ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി  ലഭിച്ചതെന്നും  ആൾഡ്രിൻ പറഞ്ഞു.


തന്റെ പറമ്പിലെ കവുങ്ങിൻ തടികൾ തനിക്കിഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് മുറപ്പിക്കാനും കയറ്റി അയക്കാനും അതിന്  പോലീസ് സംരക്ഷണത്തോടെ നിർവഹിക്കാനും  കോടതി  ഉത്തരവ് നൽകിയതായി അദ്ദേഹം പറഞ്ഞു.


തനിക്കുണ്ടായ  കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും  ഈടാക്കിയ അമിത കൂലി തിരികെ ലഭിക്കുന്നതിനും  ഹൈക്കോടതിയിൽ  നിയമനടപടികൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു


കവുങ്ങിൻ തടികളും തെങ്ങിൻ തടികളും കാർഷിക ഉൽപ്പന്നങ്ങൾ ആയതുകൊണ്ടാണ് കർഷകനായ തനിക്ക് മരങ്ങൾ മുറിച്ച് വിൽക്കുവാനും  കയറ്റി അയക്കുവാനും അനുമതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു


എല്ലാ കർഷകർക്കും  തങ്ങളുടെ പറമ്പിലെ  കവുങ്ങ് ,തെങ്ങ് തടികൾ ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് മുറപ്പിക്കാനും കയറ്റി അയക്കാനും അനുവാദം ഉണ്ടെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.