തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

 തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി



 തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ വ്യത്യസ്ത ടീമുകൾ തമ്മിലുള്ള ഫുട്ബോൾ ടൂർണമെന്റിന് തുടക്കം കുറിച്ചു. ഉദ്ഘാടന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ടീം ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ബാബു. കെ അധ്യക്ഷതവഹിച്ചു. എസ് എം സി ചെയർമാൻ വൈ പി അശ്റഫ്, എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ  എന്നിവർ സന്നിഹിതരായിരുന്നു




. ഉദ്ഘാടന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ടീം ലിവർപൂളിനെ തോൽപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ ഡെൽവിൻ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 



സ്കൂളിലെ കായികാധ്യാപകൻ പ്രദീപ്, അധ്യാപകരായ നൗഷാദ്, ജിവാഷ് എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി. 



സ്കൂളിൽ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ടൂർണമെന്റ് നടത്താറുണ്ടായിരുന്നു. എന്നാൽ കോവിഡ് മൂലം  കഴിഞ്ഞ രണ്ടു വർഷമായി  സ്കൂളിൽ അത്തരത്തിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ സാധിചില്ല  എന്ന് പി ടി എ പ്രസിഡന്റ് ബാബു. കെ അറിയിച്ചു.