കേരഗ്രാമം പദ്ധതി, വിളകളുടെ വിതരണ ഉദ്ഘാടനം (അഞ്ചാം വാർഡിൽ) വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ നിർവ്വഹിച്ചു
കേരഗ്രാമം പദ്ധതി, വിളകളുടെ വിതരണ ഉദ്ഘാടനം (അഞ്ചാം വാർഡിൽ) വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ നിർവ്വഹിച്ചു
തോട്ടുമുക്കം: കൊടിയത്തുർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കർഷകർക്കായുള്ള വിളകളുടെ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ നിർവ്വഹിച്ചു. വാർഡ് തല കമ്മറ്റി പ്രസിഡന്റ് ശ്രീ. സന്തോഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
, അപേക്ഷ കൊടുത്ത് ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് തെങ്ങിൻ തൈകൾ, കുറ്റി കുരുമുളക് , ജൈവവളം എന്നിവയാണ് വിതരണം ചെയ്തത്. ചടങ്ങിൽ മുൻ മെമ്പർ കെ സി നാടിക്കുട്ടി , കൃഷി അസിസ്റ്റന്റ് സഫർ വാർഡ് തല കമ്മറ്റി അംഗങ്ങളായ സി.എൻ വിശ്വൻ ,
ബിജു ആനിത്തോട്ടം തുടങിയവർ സംസാരിച്ചു. സമിതിയുടെ കൺവീനർ സിനോയി പി ജോയി സ്വാഗതവും മാത്യു തറപ്പുതൊട്ടിയിൽ നന്ദിയും പറഞ്ഞു.