റോഡ് ഉൽഘാടനം
*റോഡ് ഉൽഘാടനം*
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (ചുണ്ടത്തും പൊയിൽ ) ലെ വെണ്ടേക്കും പൊയിൽ ST കോളനി റോഡ് ഉൽഘാടനവും , ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡിന്റെ പ്രവർത്തി ഉൽഘാടനവും നിർവ്വഹിച്ചു.
വിവിധ പദ്ധതികളിലായി 59 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡിന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജിഷ. സി. യും , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. N.A കരീം ഉം ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി, വാർഡ് മെമ്പർ ടെസ്സി സണ്ണി, മെമ്പർമാരായ അനുരൂപ്, സാജിത എന്നിവർ സന്നിഹിതരായിരുന്നു.
ബാവുട്ടി പാലത്തിങ്ങൽ, CT റഷീദ്, സെയ്ഫുദ്ധീൻ കണ്ണനാരി, സന്തോഷ് ജോസഫ് ,അനൂപ് മൈത്ര, മുനീർ , KK ജോർജ്ജ്, TP ഗോപാലൻ, ജിനീഷ് നിരപ്പത്ത്, അനൂപ് ഞാവള്ളി , CM മാത്യൂ ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു.