ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഒരാഴ്ച നീണ്ടു നിന്ന ശാസ്ത്രവാരാചരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ സമാപിച്ചു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഒരാഴ്ച നീണ്ടു നിന്ന ശാസ്ത്രവാരാചരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ സമാപിച്ചു.
ചുണ്ടത്തു പൊയിൽ : ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഓരോ ദിവസവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്.
വിവിധ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ഡോക്യുമെന്ററി, ശാസ്ത്ര ക്വിസ്, ലിറ്റിൽ സയന്റിസ്റ്റ് contest, സെമിനാർ, കുട്ടികൾ അവതരിപ്പിച്ച ശാസ്ത്ര പരീക്ഷണങ്ങൾ , ശാസ്ത്ര പ്രദർശനം എന്നിവ കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്രാവബോധമുണ്ടാക്കാൻ ഉപകരിച്ചു.
ജാലകം 2022 എന്ന പേരിൽ നടത്തിയ ശാസ്ത്രവാരാചരണത്തിന്റെ സമാപന യോഗം തെരട്ടമ്മൽ എ.എം.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ സലീം മാസ്റ്റർ രസകരമായ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ശ്രീ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് സ്വാഗതവും, അധ്യാപകരായ ശ്രീമതി പുഷ്പറാണി ജോസഫ് , ശ്രീമതി സിബി ജോൺ എന്നിവർ ആശംസയും, ജിനീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.