ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ രക്ഷാകർത്തൃ ശില്പശാലയും ലഘുപരീക്ഷണങ്ങളിലൂടെ ഒരു യാത്രയും നടത്തുന്നു.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ രക്ഷാകർത്തൃ ശില്പശാലയും ലഘുപരീക്ഷണങ്ങളിലൂടെ ഒരു യാത്രയും നടത്തുന്നു.
ചുണ്ടത്തു പൊയിൽ : ഗവ.യു.പി.സ്കൂൾ ചുണ്ടത്തുപൊയിലിൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 മുതൽ ഒരാഴ്ച നീണ്ടു നിന്ന ശാസ്ത്ര വാരാചരണം 2022 മാർച്ച് 7 ന് സമാപിക്കുന്നു. വിവിധ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള ഡോക്യുമെന്ററി, ശാസ്ത്ര ക്വിസ്, ലിറ്റിൽ സയന്റിസ്റ്റ് contest, സെമിനാർ, എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവാരാചരണത്തിന്റെ ഭാഗമായി നടന്നത്. സമാപന ദിവസമായ നാളെ തെരട്ടമ്മൽ എ .എം.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ സലിം മാസ്റ്റർ, കുട്ടികൾക്കും രക്ഷിതാക്കൾക്കും മാജിക്കൽ സയൻസ് - ശാസ്ത്ര പരീക്ഷണങ്ങൾ ശില്പശാല നടത്തും. കൂടാതെ കുട്ടികളുടെ
സയൻസ് expo യും ഉണ്ട് . വീട്ടിലും വിദ്യാലയത്തിലും ഉല്ലാസ ഗണിതം - രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ ശില്പശാലയും
നടത്തുന്നുണ്ട്. കുട്ടികളിൽ അന്വേഷണത്വര വളർത്താനും രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന കാര്യങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകാനും, രക്ഷിതാക്കളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളോട് ചേർത്തു നിർത്താനും
ഇത്തരം ശില്പശാലകൾ സഹായിക്കും എന്നാണ് അധ്യാപകരുടെ വിലയിരുത്തൽ .