കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന മൈതാനമായ കാരക്കുറ്റി മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് സർവേ നടപടികൾക്ക് തുടക്കം

 

*കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന മൈതാനമായ കാരക്കുറ്റി മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് സർവേ നടപടികൾക്ക് തുടക്കം*



കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന മൈതാനമായ കാരക്കുറ്റി മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പദ്ധതിയാവിഷ്ക്കരിക്കുന്നു. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പൊതുജനങ്ങളുടേയും കായിക പ്രേമികളുടേയും പിന്തുണയോടെ സ്റ്റേഡിയം നവീകരിക്കുന്നത്. നിലവിൽ സെവൻസ് ഫുട്ബോളിന് മാത്രം സൗകര്യമുള്ള സ്റ്റേഡിയം ലെവൻസ് കളിക്കാൻ സൗകര്യമാക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഇതിനായി ഗ്രൗണ്ടിനോട് ചേർന്ന് കുറച്ച് സ്ഥലം കൂടി ലഭിക്കേണ്ടതുണ്ട്. ഗ്രൗണ്ട് നവീകരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം യംഗ് സ്റ്റാർ കാരക്കുറ്റിയുടേയും ജനകീയ കൂട്ടായ്മയുടേയും ആഭിമുഖ്യത്തിൽ അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റും സംഘടിപ്പിച്ചിരുന്നു.




 വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി രാഹുൽ ഗാന്ധി എം.പി, ലിൻേറാ ജോസഫ് എം എൽ എ എന്നിവർക്കും സ്പോർട്സ് കൗൺസിലിനും സമർപ്പിച്ച് ഫണ്ട് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് പറഞ്ഞു. ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം തന്നെ കുട്ടികൾക്ക് കായിക പരിശീലനം, കുട്ടികൾക്കും മുതിർന്നവർക്കുമുൾപ്പെടെ വാക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള സൗകര്യവും ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കാരക്കുറ്റിയിൽ നീന്തൽ കുളം കൂടി യാഥാർത്ഥ്യമാവുന്നതോടെ നിരവധി പേർക്ക് ഉപകാരപ്രദമാവും.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുകുന്നതിൻ്റെ ഭാഗമായി സർവേ നടപടികൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്
പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എം.എ അബ്ദുറഹിമാൻ ഹാജി, ജില്ല ഫുട്ബോൾ അസോസിയേഷൻ ട്രഷറർ
എം.എ അബ്ദുൽ അസീസ് ആരിഫ് , യങ്സ്റ്റർ സെക്രട്ടറി പി.പിസുനിൽ കുമാർ, സിപി അസിസ്,  സാജിദ് പേക്കടൻ തുടങ്ങിയവർ നേതൃത്വം നൽകി