മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങി തോട്ടുമുക്കത്തെ കർഷകൻ*

 *മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങി തോട്ടുമുക്കത്തെ കർഷകൻ*



ഹൈക്കോടതി നിന്നും ലഭിച്ച ഉത്തരവ് പ്രകാരം 

 ബാക്കിയുളള കമുങ്ങ് ലോഡ് കയറ്റി  (300 ഓളം കമുങ്ങ്)

മുക്കം ,പോലീസ് നേതൃത്വത്തിൽ ശക്തമായ  നിരീക്ഷണത്തിലാണ് ലോഡിങ്ങ് പ്രവർത്തി നടന്നത് എന്ന് ആൽഡ്രിൻ  പറഞ്ഞു



കോടതി ഉത്തരവുപ്രകാരം കമുങ്ങ് കയറ്റി കൊണ്ടുപോയാലും ഹൈകോടതിയിൽ കേസ് തുടരും 

എന്നാണ് ഉടമ പറയുന്നത്.. അമിതമായി വങ്ങിയ കൂലി തിരികെ ലഭിക്കാനും തനിക്ക് ഉണ്ടായ കഷ്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനും കേസ് തുടർന്ന്   കൊണ്ടുപോകുമെന്ന് ആൽഡ്രിൻ പറഞ്ഞു

താൻ വിൽപന നടത്തിയ കമുകുതടികൾ ലോറിയിൽ കയറ്റുന്നതിന് മേഖലയിലെ സംയുക്ത ടിമ്പർ തൊഴിലാളി യൂണിയൻ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതിയെ  സമീപിക്കുകയും  അനുകൂലമായ  ലഭിക്കുകയും ചെയ്തതെന്ന്  ആൽഡ്രിൻ ജോർജ് പറഞ്ഞു

ഇത് ഒരു ഒററപെട്ട സംഭവമായി കാണുന്നില്ലന്നും മലയോര മേഘലയിലെ കർഷകർ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണന്നും ഇതിന് പൂർണ്ണമായ പരിഹാരം കാണുന്നതിലേക്ക് ബഹുമാനപെട്ട മുഖ്യമന്ത്രിയെ നേരിൽ കണ്ട്  ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ആൽഡ്രിൻ പറഞ്ഞു


..