പട്ടികജാതി കുടുംബങ്ങൾക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്തു

 പട്ടികജാതി കുടുംബങ്ങൾക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്തു



കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ  ആത്മ 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ പട്ടികജാതി  കുടുംബങ്ങൾക്കും ഭക്ഷ്യവിള നടീൽ വസ്തുക്കൾ വിതരണം ചെയ്തു.


ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയിൽ മാവ്, പേര, നാരകം എന്നിവയുടെ തൈകളും പച്ചക്കറി വിത്തുകളും ജൈവ വളവുമാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, രതീഷ് കളക്കുടിക്കുന്ന്, കൃഷി ഓഫീസർ കെ.ടി. ഫെബിത, കൃഷി അസി: കെ. ജാഫർ, എം.നഷീദ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു